വാഷിംഗ്ടൺ ഡിസി: അപൂർവ ധാതുക്കൾ കൈമാറുന്നതു സംബന്ധിച്ചും ഇതുസംബന്ധിച്ച ഖനനപദ്ധതികൾക്കും ഓസ്ട്രേലിയയും അമേരിക്കയും തമ്മിൽ കരാറിൽ ഒപ്പിട്ടു.
ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്.
കരാർ യാഥാർഥ്യമായതോടെ അപൂർവധാതുക്കൾക്കായി ഇനി അമേരിക്കയ്ക്കു ചൈനയെ ആശ്രയിക്കേണ്ടിവരില്ല. കരാർപ്രകാരം ഇരുരാജ്യങ്ങളും സംയുക്തമായി ആറു മാസത്തിനുള്ളിൽ വിവിധ പദ്ധതികൾ ആരംഭിക്കും.
കരാർ മുഖേന ഒരു വർഷത്തിനുള്ളിൽ അമേരിക്കയ്ക്ക് നിർണായക ധാതുക്കൾ ലഭിക്കുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.